മനസ്സിൽ തട്ടുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ ചില വ്യക്തിത്വങ്ങൾ , എന്നിലെ എഴുത്തുകാരിയെ ഉണർത്തുമ്പോഴാണ്  എൻ്റെ ബ്ലോഗുകൾ പിറക്കുന്നത്. ഇത്തവണ ഉറ്റ സുഹൃത്തും, അയൽവാസിയും , ഞങ്ങൾക്ക് ഒരു നല്ല റോൾമോഡലും ആയ ഒരു പച്ച മനുഷ്യൻ ആണ് എൻ്റെ  എഴുത്തിനു തിരി കൊളുത്തിയത്‌ .കുറച്ചു വര്ഷങ്ങളായി പരിചയമുള്ള അദ്ദേഹത്തിന്റെ കൂടെ ചിലവിടുന്ന ഓരോ നിമിഷവും, ഓർമയിൽ തങ്ങി  നിൽക്കുന്ന ഒരു പാട് പുത്തൻ അറിവുകൾ സമ്മാനിക്കാറുണ്ട്.
   പേരെടുത്തു പറയേണ്ട ആവശ്യമില്ല, എന്തെന്നാൽ  ഇത് വായിച്ചു തീരും മുൻപ് ആരെയാണ് ഞാൻ പരാമർശിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും , കാരണം അദ്ദേഹം ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഞങ്ങളുടെ സംഭാഷണങ്ങളിലും അദ്ദേഹം നിറ  സാന്നിധ്യമാണ്  എന്നത് കൊണ്ട്‌   ഞങ്ങളെ അറിയുന്നവർക്ക് അദ്ദേഹം  സുപരിചിതനാണ്. വ്യക്തി വൈഭവം കൊണ്ടു മനസ്സിൽ തട്ടി നിൽക്കുന്ന  ഒരു യൂണിക്‌ മനുഷ്യൻ. ബിസിനസ്സ് രംഗത്തെ അതീവ പാടവം,സൂക്ഷ്‌മബുദ്ധി,  ദീർഘവീക്ഷണം ഇതൊക്കെ  അതിശയാവഹം തന്നെ, പക്ഷെ അദ്ദേഹത്തെ വേറിട്ട്  നിർത്തുന്നത് വിനയവും എളിമയും നിറഞ്ഞ പെരുമാറ്റവും, പിന്നിട്ട നാളുകളെ പറ്റിയുള്ള നല്ല ബോധവും, അവയിൽ നിന്നുള്ള പാഠങ്ങൾ  ഉൾക്കൊണ്ടു മുന്നോട്ടു നീങ്ങാനുള്ള ശക്തിയും ആണ് . ഞങ്ങൾ സുഹൃത്തുക്കൾക്ക് അവശ്യ ഘട്ടത്തിൽ  അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്ന  പ്രചോദനവും, തണലും , എന്നും നന്ദിയോടെ ഞങ്ങൾ ഓർക്കും .
                ഇതൊക്കെ കൊണ്ട് തന്നെ , ഒരു സായാഹ്‌ന ചർച്ചക്കിടയിൽ അദ്ദേഹത്തിന്റെ ബക്കറ്റ് ലിസ്റ്റിൽ സിനിമ നിർമാണവും ഒരു മോഹമാണ് എന്ന് പറഞ്ഞപ്പോൾ അതു  ഞങ്ങളുടെ  പ്രിയോറിറ്റി ലിസ്റ്റിൽ എഴുതി വെച്ചു !ഈശ്വരേച്ഛ എന്ന് പറയട്ടെ, ഞങ്ങൾ തന്നെ അദ്ദേഹത്തിന്ടെ   സിനിമയിലേക്കുള്ള ഒരു ശക്തമായ വരവിനു ഉത്പ്രേരകവുമായി .വളരെ വലുതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നങ്ങളും, ഭാവനകളും, ഇപ്പോൾ അദ്ദേഹം നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം പോലെ തന്നെ.നിർമാണ രഹസ്യങ്ങൾ, ഷൂട്ടിങ്നിടയിലെ രസകരമായ കഥകൾ, സിനിമയുടെ  ടെക്‌നിക്കൽ  വശങ്ങൾ ഇവയൊക്കെ കേൽക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് ഇത്ര വിപുലമായ ഒരു മേഖലയുടെ എല്ലാ തലങ്ങളിലും ശ്രദ്ധ  കൊടുത്തു സൂക്ഷ്‌മമായി   നീരിക്ഷിച്ചു കാര്യങ്ങൾ ഒരു മഹത് സൃഷ്‌ടി യുടെ തലത്തിലേക്ക് കൊണ്ട് വരാൻ  സാധിക്കുന്നത്‌  എന്ന് അത്ഭുതം തോന്നാറുണ്ട് .ഇതുന്നയാണ് അദ്ദേഹത്തിനെ ഒരു വേറിട്ട വ്യക്തിത്വം ആക്കുന്നത്. എനിക്കുറപ്പാണ് , ഇത് പോലൊരു നിർമ്മാതാവിനെ മലയാള സിനിമ അടുത്തൊന്നും കണ്ടിട്ടുണ്ടാവില്ല.
"Something  else  എന്ന അദ്ദേഹത്തിന്റെ ഹോളിവുഡ് പ്രൊഡക്ഷൻ , ഇതിനോടകം "Tribeca  film   ഫെസ്റ്റിവലിലും" മറ്റും പ്രദർശിപ്പിച്ചു  പ്രശംസ  നേടി കഴിഞ്ഞു.
   മാമാങ്കം , എന്ന എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന, ആ വലിയ സിനിമയ്ക്കു മലയാള സിനിമ ഇത് വരെ കാണാത്ത  വിജയം കൈവരിക്കാൻ ആവട്ടെ എന്ന് ആശംസിക്കുന്നു., ഒരു പാട് പ്രത്യേകതകൾ നിറഞ്ഞ നിർമാണ രീതിയും,കഥാപാത്രങ്ങളും  കേരളക്കര ഇതുവരെ കണ്ടിട്ടില്ലാത്ത വൻ സെറ്റും എല്ലാം കൂടെ ഈ ചിത്രം ഒരു ഉത്തമ കലാസൃഷ്‌ടി ആകും എന്നുള്ളത് നിസംശ്ശയം പറയാം..വിവാദങ്ങളും  ,ദൂഷ്യങ്ങളും  നിറഞ്ഞ സിനിമാ വ്യവസായത്തിനു  പുതിയ പ്രവണതകളും , പുതിയ വഴിത്തിരിവുകളും  , നല്കാൻ ശ്രി വേണു കുന്നപ്പിള്ളി , വേണുജിക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Comments

Popular posts from this blog

Swami Saranam

P for privacy

Children... be yourselves